ഇങ്ങനെയൊക്കെ കുറയുമോ ? ഇന്ന‌ത്തെ സ്വർണവില കേട്ട് ഞെട്ടരുത്

gold

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിൽ നിന്നും ഒരു ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 1360 രൂപയുടെ ഇടിവാണ് സം‌ഭവിച്ചിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വിപണി വില 1,05,840 രൂപയായി. ഗ്രാമിന് രൂപ 170 കുറഞ്ഞ് 13,230 രൂപയായി. വരും ദിവസങ്ങളിലും വിപണിയില്‍ സമാനമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ALSO READ: ‘നിന്നെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം’; ആലപ്പു‍ഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ വിരട്ടി യൂത്ത് കോൺഗ്രസ്

സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കാഴ്ച്ചയാണ് ഈ വര്‍ഷം തുടക്കം മുതൽ കാണാൻ കഴിഞ്ഞിരുന്നത്. ജനുവരി 29നാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപ വരെയുമായിരുന്നു. ഇറാന്‍ – യു.എസ് സംഘര്‍ഷം തുടർന്നാൽ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ വീണ്ടും കുറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News