സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ സംഭവിച്ച പിശക് തിരുത്തി സർക്കാർ പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. 2026 ജൂൺ 30-ന് പുറത്തിറങ്ങിയ ഉത്തരവിലാണ് ഗൗരവകരമായ സാങ്കേതിക പിഴവ് സംഭവിച്ചത്.
ഈ ഉത്തരവിലെ മൂന്നാം ഖണ്ഡികയിൽ, ആഭ്യന്തര വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 1 ആയ ശ്രീ. പ്രദീപ് കുമാർ പി. യുടെ നിയമനവുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് തിരുത്തൽ നടത്തിയത്. അദ്ദേഹത്തെ “ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ” നിയമിക്കുന്നു എന്നായിരുന്നു ആദ്യ ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പരാമർശത്തിലെ പിഴവ് ബോധ്യപ്പെട്ടതിനെത്തുടർന്ന്, അദ്ദേഹം നിയമിതനായ ഓഫീസ് “ചീഫ് സെക്രട്ടറിയുടെ ഓഫീസ്” എന്ന് ഭേദഗതി വരുത്തിക്കൊണ്ട് അതേ ദിവസം തന്നെ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ALSO READ: കള്ളാടി ദുരന്തം: സർക്കാർ പാളിച്ചകളെപ്പറ്റി മറുപടിയില്ലാതെ മുഖ്യമന്ത്രി
ഗവർണറുടെ ഉത്തരവിൻ പ്രകാരം ഡെപ്യൂട്ടി സെക്രട്ടറി നിസാർ എസ്. ആണ് പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ ഉത്തരവിലെ സി. പ്രേമ, സലൂജ കെ. എന്നിവരുടെ സ്ഥലമാറ്റ ഉത്തരവുകളിൽ മാറ്റമില്ലെന്നും ഭേദഗതി ഒഴികെയുള്ള മുൻ ഉത്തരവിലെ മറ്റ് ഭാഗങ്ങൾ നിലനിൽക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

