ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും

onam exam dates onam vacation

സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും.

Also read:നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

ഈ അധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകൾ അടയ്ക്കും.

Also Read: എയർലൈൻ, എയർപോർട്ട് ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം

ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എൽ പിയിൽ 198 അധ്യയന ദിവസങ്ങളും നിശ്ചയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News