നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ആക്ഷൻ കൗൺസിൽ ​ഹർത്താൽ

nithin raj death

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. മരണത്തിൻ്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് 52 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. പലസ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ വാ​ഹനങ്ങൾ തടഞ്ഞു.

Also read: ‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർ​ഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

അടൂരിൽ കെ എസ് ആർ ടി സി ബസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് യാത്ര ആരംഭിക്കാനായി. തിരുവനന്തപുരം തമ്പാനൂരും ബസുകൾ തടഞ്ഞു. തിരുവനന്തപുരം കണിയാപുരത്ത് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി.

Also read: സർവ്വത്ര അവതാളത്തിൽ… തിരുവനന്തപുരത്ത് കുന്നുകൂടി മാലിന്യം, റെയിൽവേ പാർക്കിങ്ങിൽ തീ പടർന്നു; ഒഴിവായത് വൻ ദുരന്തം

ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടയുകയും ദേശീയപാതയിൽ കണിയാപുരത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തിൻ്റെ പല ഭാ​ഗങ്ങളിലായി ഹർത്താൽ അനുകൂലികൾ ഇത്തരം നടപടികൾ സ്വീകരിച്ചു. എന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News