‘ആഗോള അയ്യപ്പ സംഗമത്തിൽ 4126 പ്രതിനിധി കൾ പങ്കെടുത്തു; ആരും പരാതിയോ പരിഭവമോ രേഖപ്പെടുത്തിയിട്ടില്ല’: മന്ത്രി വി എന്‍ വാസവന്‍

VN Vasavan

ആഗോള അയ്യപ്പ സംഗമം സംഘാടകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ പങ്കാളിത്തം കൊണ്ട് വലിയ വിജയമാണെന്നും 4126 പ്രധിനിധികള്‍ പങ്കെടുത്തതായും മന്ത്രി വി എന്‍ വാസവന്‍. ഒരു പരാതിയോ പരിഭവമോ ആരും രേഖപ്പെടുത്തിയില്ല. 5000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു കൗണ്ടറിലെ മാത്രം കണക്ക് കൊടുത്ത് ചിലര്‍ കള്ള പ്രചരണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തീരുമാനിച്ചത് 3000 പേരാണ്. അയ്യായിരത്തിനടുത്ത് രജിസ്‌ട്രേഷന്‍ വന്നു പിന്നെ 500 ഓളം വര്‍ധിപ്പിക്കുകയായിരുന്നു. പരിപാടി വിജയിപ്പിച്ചതില്‍ ഓഡിറ്റോറിയം ഒരു ഘടകമാണ്. ഓഡിറ്റോറിയത്തിലെ തിരക്ക് നിങ്ങള്‍ കണ്ടതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും സംഘാടനത്തെ അഭിന്ദിച്ചു. മൂന്ന് സെക്ഷന്‍സിലും ക്രിയാത്മമായ ചര്‍ച്ചകള്‍ നടക്കുകയും ധാരാളം ആളുകള്‍ അഭിപ്രായം എഴുതിതരുകയും ചെയ്തു.നിലവില്‍ രൂപീകരിച്ച പതിനെട്ട് അംഗം കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ഭാവിയില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.

Also read – ഷൈന്‍ ടീച്ചറുടെയും കെ എൻ ഉണ്ണികൃഷ്ണൻ്റെയും പരാതികളില്‍ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം

15 രാജ്യങ്ങളില്‍ നിന്ന് അംഗങ്ങള്‍ പങ്കെടുത്തു. അടുത്ത തീര്‍ത്ഥാടന കാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞെന്നും രാഷ്ട്രപതിയുടെ സന്ദര്‍ശനം തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിദേശരാജ്യങ്ങളില്‍ നിന്നും 182 പേര്‍ പങ്കെടുത്തു. 2125 പേര്‍ കേരളത്തിന് വെളിയില്‍ നിന്നും 1819 പേര്‍ കേരളത്തില്‍ നിന്നും പങ്കെടുത്തു. കേരളത്തില്‍ നിന്ന് പങ്കെടുത്തവരില്‍ 28 ഓളം സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്നു. ശ്രീലങ്കയില്‍ നിന്ന് 39 പേര്‍, അമേരിക്കയില്‍ നിന്ന് അഞ്ചുപേര്‍,അബുദാബിയില്‍ നിന്ന് 18 പേര്‍,ദുബായില്‍ നിന്ന് 16 പേര്‍ ഒമാനില്‍ നിന്ന് 13 പേര്‍, ഖത്തറില്‍ നിന്ന് 10 പേര്‍,സിംഗപ്പൂര്‍ എട്ടുപേര്‍, സൗദി അറേബ്യയില്‍ നിന്നും രണ്ടുപേ,ര്‍ ഷാര്‍ജ 19 ,ബഹറിന്‍ 11, ഒമാന്‍ 13, ഖത്തര്‍ 10, സിംഗപ്പൂര്‍ 10, യുകെ 13 എന്നിങ്ങനെയാണ് പങ്കാളിത്തം.

തമിഴ്‌നാട്ടില്‍ നിന്നും 545, ആന്ധ്ര 100 പേര്‍, തെലങ്കാന 182, കര്‍ണാടക 154, മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഗുജറാത്ത് നാല് പേര്‍, ദില്ലി രണ്ടുപേര്‍, ഹരിയാന 1
ആസാം1, ഒഡീഷ 12 പേര്‍ എന്നിങ്ങനെ ആകെ 2125 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News