തൃശ്ശൂര്‍: അയനം സാംസ്‌കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ പത്തിന്. രാവിലെ 11 മണിക്ക് വൈശാഖന്‍ കഥാകാരി സിതാര എസിന് പുരസ്‌കാരം സമ്മാനിക്കും. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച സിതാര എസിന്റെ ‘അമ്ലം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, കെ ഗിരീഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് കൃതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അയനം വൈസ് ചെയര്‍മാന്‍ സുബീഷ് തെക്കൂട്ട് അധ്യക്ഷനാകും. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് സി.വി.ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ഡോ. സ്വപ്ന സി. കോമ്പാത്ത്,കെ. ഗിരീഷ് കുമാര്‍, എം.എസ്. ബനേഷ്, ശൈലന്‍, ടി.ജി. അജിത, ടി.എസ്. സജീവന്‍, ടി. സുരേഷ് കുമാര്‍,എം.ആര്‍.മൗനിഷ്, ടി.എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

