ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വന്‍ വികസന സാധ്യതകളാണുള്ളതെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍. കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി ക്ലോണ്‍ക്ലേവിന്റെ ആദ്യദിവസം കേരളത്തിന്റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടന്നു. ദ്വിദിന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും.
18 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി ക്ലോണ്‍ക്ലേവിന്റെ ഭാഗമാകുന്നത്.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ വികസനവും അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം, തുറമുഖ നവീകരണം, ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ്, കണ്ക്റ്റിവിറ്റി നിക്ഷേപങ്ങള്‍, സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, സര്‍ക്കുലര്‍ ഇക്കോണമി, പുനരുപയോഗ ഊര്‍ജ്ജം, സാങ്കേതികവിദ്യകള്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തീരദേശ, വെല്‍നെസ് ടൂറിസം എന്നിവയടക്കമുള്ള മേഖലകളിലെ സാധ്യതകള്‍ കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
നയ സംഭാഷണങ്ങള്‍, വിദഗ്ധ പാനലുകള്‍, നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍ എന്നിവയിലൂടെ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ ഭാവി സഹകരണം, നിക്ഷേപ അവസരങ്ങള്‍, ദീര്‍ഘകാല തന്ത്രങ്ങള്‍ എന്നിവ രൂപപ്പെടുത്താന്‍ കോണ്‍ക്ലേവിലൂടെ സാധിക്കും. കോണ്‍ക്ലേവിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന്റെ ഭാവി വികസന സാധ്യതകളും, പുതിയ പദ്ധതികളുടെ ആവിഷ്‌കരിക്കാരത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നു.
കോണ്‍ക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മറ്റ് പ്രതിനിധികളും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

