
കോഴിക്കോട് പേരാമ്പ്ര ടൗണില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ച് കോൺഗ്രസിൻ്റെ പ്രകടനം. CKG ഗവ.കോളജിലെ SFI വിജയത്തിന് പിന്നാലെ വ്യാപക അക്രമം പേരാമ്പ്രയിൽ UDSF ൻ്റെ നേതൃത്വത്തിൽ നടന്നിരുന്നു. നഗരത്തിൽ ഹർത്താൽ പ്രഖ്യാപിച്ച UDF രാവിലെ പേരാമ്പ്ര പഞ്ചായത്ത് പ്രസിസൻ്റിനെ കയേറ്റം ചെയ്തു. ഇതിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.അതിന് പിന്നാലെയാണ് ഹർത്താൽ അനുകൂലികൾ പേരാമ്പ്രയിൽ പ്രകടനം നടത്തിയത്.
5 മണിക്ക് തുടങ്ങിയ പ്രകടനം ഷാഫി പറമ്പിൽ വരുന്നത് വരെ തുടരാൻ ആയിരുന്നു UDF പ്രവർത്തകരുടെ നീക്കം. അതിന് പിന്നാലെയാണ് പൊലിസിന് നേരെ വ്യാപക കല്ലറുണ്ടാകുന്നത്. വടകര ഡിവൈഎസ്പി ഉപ്പെടെള്‍ നിരവധി പേർക്ക് പരിക്കേറ്റു. ഷാഫി പറമ്പിൽ എം. പി എത്തിയതിന് പിന്നാലെയാണ് പ്രകടനം സംഘർഷത്തിലേക്ക് കടന്നത്.
പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാവുന്നത്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ടാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

