രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ കോൺഗ്രസിൽ തർക്കം. കോൺഗ്രസിന്റെ നഗരസഭാംഗം മൻസൂർ മണലാഞ്ചേരിയാണ് പ്രതിഷേധം ഉയർത്തിയത്. അതേസമയം ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുലിനെ രഹസ്യമായി ഉദ്ഘാടനത്തിനെത്തിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും സിഐടിയുവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ ഉപരോധിച്ചു.
പ്രതിഷേധങ്ങളെ ഭയന്ന് ആരെയും അറിയിക്കാതെ പരിപാടിക്കെത്തിയതാണ് കോൺഗ്രസിലെ തർക്കത്തിന് കാരണം. കോൺഗ്രസിന്റെ നഗരസഭാംഗം മൻസൂർ മണലാഞ്ചേരി ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ പൊട്ടിത്തെറിച്ചു. രാഹുലിനൊപ്പം ഒരു വിഭാഗം കോൺഗ്രസുകാരും ചില ഉദ്യോഗസ്ഥരും ചേർന്നാണ് കെഎസ്ആർടിസിയിലെ ഫ്ലാഗ് ഓഫ് നടന്നത്. ഇന്നലെ രാത്രി 9.15 നായിരുന്നു പരിപാടി. എംഎൽഎയെ പങ്കെടുപ്പിച്ച് രഹസ്യമായി പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിഐടിയുവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ ഉപരോധിച്ചു.
എന്നാൽ നിയമപരമായി മാത്രമേ ബാംഗ്ലൂർ സർവീസ് ഉദ്ഘാടനം സംഘടിപ്പിച്ചതെന്നാണ് വിഷയത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

