സിപിഐ നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

m narayanan

സി പി ഐ നേതാവും മുൻ എം എൽ എ യുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991 – 2001 കാലയളവിൽ രണ്ട് തവണ ഹോസ്ദുർഗ് മണ്ഡലം എം എൽ എ ആയിരുന്നു. തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ ജോലി രാജി വെച്ചാണ് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചത്.

Also read: സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ; ഉത്തരവാദിത്വ ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു

2014 മുതൽ 2019 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡൻ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

CPI leader and former MLA M Narayanan passed away. He was undergoing treatment at a hospital in Kozhikode. He was the MLA of Hosdurg constituency for two terms between 1991 and 2001.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News