അനാഥത്തിന്റെ വേദനയറിയാതെ പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ കുട്ടിക്കാലം വിസ്മരിക്കാന്‍ സംസ്ഥാന ശിശുഷേമ സമിതിയില്‍ കുരുന്നുകള്‍ക്കായി ഓണവും ക്രിസ്മസും ബക്രീദും വിഷുവുമെല്ലാം തകര്‍ത്ത് ആഘോഷിക്കാറുണ്ട്. ബുധനാഴ്ച ഇവിടത്തെ മലാഖമാര്‍ക്ക് വെറിട്ടോരു ചടങ്ങാണ് സമിതി ഒരുക്കിയത്.
‘കാത് കുത്ത് കമ്മലിടല്‍ ‘ എന്ന വേറിട്ട പരിപാടി അക്ഷരാര്‍ത്ഥില്‍ പ്രത്യേക അനുഭവമായി.
കാത് കുത്തുപ്പോഴുള്ള ചെറിയ വേദനയില്‍ സ്വന്തം പോറ്റമ്മമാരുടെ പേര് ഉറക്കെ വിളിച്ചുള്ള കുട്ടികളുടെ കരച്ചില്‍ കണ്ട് നിന്നവരുടെയും കണ്ണു നിറഞ്ഞു. വീട്- ബാലീകാ മന്ദിരം, ശിശുപരിചരണ കേന്ദ്രം എന്നിവടങ്ങളില്‍ നിന്ന് മൂന്നര വയസുള്ള ശിവാനിയും നന്‍മയും ഗ്ലോറിയും മുതല്‍ എട്ടുവയസു വരെയുള്ള അഭികാമിയും അതിഥിയും ഉള്‍പ്പെടെ പതിനെട്ട് പെണ്‍കുരുന്നുകള്‍ക്കാണ് കാത് കുത്തി കമ്മലിട്ടത്. ഒരാളുടെ കാതുകുത്തല്‍ കണ്ട് ക്യൂവില്‍ നിന്നവര്‍ ചിലര്‍ പൊട്ടിചിരിക്കും. അടുത്തെത്തുപ്പോള്‍ പൊട്ടികരയും. അക്ഷരാര്‍ത്ഥത്തില്‍ സമിതഹാളില്‍ കലപിലാ ആരവം.
സംസ്ഥാന ശിശുക്ഷേമ സമിതിയും ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനും ചേര്‍ന്നാണ് പരിപാടി ഒരുക്കിയത്. ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയുടെ മടിയിലിരുത്തിയായിരുന്നു കാത് കുത്ത്. ഒപ്പം ഉദ്ഘാടകനായി എത്തിയ തിരുവനന്തപുരം നഗരസഭാ ഡെപ്പ്യൂട്ടി മേയര്‍ പി.കെ. രാജു, തിരുവനന്തപുരം ചൈള്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, സമിതി ട്രഷറര്‍ കെ.ജയപാല്‍, മുട്ടട കൗണ്‍സിലര്‍ അജിത്ത് രവീന്ദ്രന്‍, അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ അഡ്വ.ജയചന്ദ്രന്‍, രത്‌നകലാ രത്‌നാകരന്‍ എന്നിവരും കുരുന്നുകളുടെ ചിരിക്കും ചിന്തയ്ക്കും കുസൃതികള്‍ക്കും പങ്കാളികളായി. വെമ്പി കരഞ്ഞവരെ അമ്മമാര്‍ വാരിപുണര്‍ന്ന് ആശ്വസിപ്പിക്കുന്നുതു കണ്ട് നിന്നവര്‍ക്ക് വേദനിയ്ക്കുന്ന അനുഭവമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

