സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 21ന് ആയിരിക്കും. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. 95 ശതമാനം ഫോമുകളുടെ ഡിജിറ്റെെസേഷൻ പൂർത്തിയായതായി യോഗത്തിൽ CEO രത്തൻ യു ഖേൽക്കർ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് തദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തിരക്കിലാണെന്നും ചീഫ് സെക്രട്ടറി എ ജയതിലക് വ്യക്തമാക്കി. ഈ ആവശ്യം പരിഗണിച്ചാണ് SIR നടപടികൾ ഒരാഴ്ച നീട്ടാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ഇക്കാര്യത്തില്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഫോമുകള്‍ ശേഖരിക്കുന്നതിന് പുറമേ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യാനും ബുദ്ധിമുട്ടിവരികയായിരുന്നു ബിഎല്‍ഒമാര്‍. ജോലി സമ്മർദ്ദം കാരണം നിരവധി ബിഎല്‍ഒമാര്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കുകയും ചെയ്തിരുന്നു.
വോട്ടര്‍മാരുടെ വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തി കൃത്യമായ വോട്ടര്‍പട്ടിക തയ്യാറാക്കലാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം. ഇതിനായി 2002ലേയും 2025ലേയും വോട്ടര്‍പട്ടിക താരതമ്യം ചെയ്യും. 2002-ലെ പട്ടികയിലുള്ളവര്‍ പേര് നിലനിര്‍ത്താന്‍ പുതിയതായി തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ട ആവശ്യമില്ല. വെരിക്കേഷന്‍ നടപടിയുടെ ഭാഗമായി ഒരു എന്യൂമറേഷന്‍ ഫോം മാത്രം ബി.എല്‍.ഒമാര്‍ക്ക് പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

