‘ജനങ്ങളെ തടവിലാക്കുന്ന ജനാധിപത്യത്തിനുവേണ്ടിയല്ല, എല്ലാവർക്കുമുള്ള ഇന്ത്യക്കുവേണ്ടിയാണ് പൂർവികർ ബ്രിട്ടീഷുകാരെ നാടുകടത്തിയത്’. വിഷൻ 2031 സെമിനാറിൽ സംസാരിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരിലെ സാഹചര്യം വിവരിക്കവേ വികാരാധീനനായ ഡോ. ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്ത ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പിണറായിയെ, പോയിന്റ് ബ്ലാങ്ക് രാഷ്ട്രീയക്കാരുടെ കീഴിൽ ജീവിക്കുന്ന ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ നിന്ന് വന്നൊരു വൃദ്ധൻ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിൽ കാരിരുമ്പിന്റെ കരുത്തും തൂവലിന്റെ മൃദുത്വവുമുണ്ടോന്നായിരുന്നു ഫേസ്ബുക്കിൽ മസ്ഹർഷാ കുറിച്ചത്.
Also Read: പിണറായി വിജയനെ കെട്ടിപ്പിടിക്കുന്ന ഫാറൂഖ് അബ്ദുള്ള; മതനിരപേക്ഷതയുടെ തുരുത്താകുന്ന കേരളം
ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം
എന്റെ രാഷ്ട്രീയ ഓർമ്മകളിൽ ഞാനൊരിക്കലും മുൻപോ പിൻപോ കണ്ടിട്ടില്ലാത്ത കാഴ്ച്ച ആയിരുന്നു കോടിയേരിയുടെ അനുസ്മരണത്തിൽ കണ്ണ് കലങ്ങി തൊണ്ടയിടറി പ്രസംഗം പാതിവഴി നിർത്തി സീറ്റിലേക്ക് മടങ്ങിയ പിണറായി.ടി വിയിൽ ക്ലോസ് അപ്പ് ഷോട്ടിൽ ആ തുളുമ്പിയ മുഖം മുൻപോ പിൻപോ കണ്ടിട്ടില്ല.
അത്പോലെ ഒന്നാണ് വയോ വൃദ്ധനായ ഒരു മനുഷ്യൻ ഇന്ത്യയുടെ അങ്ങേയറ്റത്ത് നിന്ന് വിറച്ചു വിറച്ചു ചെന്ന് ആലിംഗനം ചെയ്യുന്ന കാഴ്ച്ച. ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു. എനിക്കൊരു മനോഹരമായ സർപ്രൈസ് നൽകണേ എന്ന് കിടക്കപ്പായിൽ പ്രാർഥനയോടെ ആണ് എണീറ്റത്. നന്ദി ദൈവമേ ഇന്നെന്റെ ദിനം ധന്യമാക്കി. ഇതിന് മുൻപോ പിൻപോ ഞാൻ ഈ കാഴ്ച്ച കണ്ടിട്ടില്ല. കാണില്ല. പിണറായിയെ പോയിന്റ് ബ്ലാങ്ക് രാഷ്ട്രീയക്കാരുടെ കീഴിൽ ജീവിക്കുന്ന ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ നിന്ന് വന്നൊരു വൃദ്ധൻ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിൽ കാരിരുമ്പിന്റെ കരുത്തും തൂവലിന്റെ മൃദുത്വവുമുണ്ട്. പത്ത് വർഷം… സമാധാനത്തിന്റെ സമൃദ്ധിയുടെ പത്ത് വർഷത്തിന്റെ അവാർഡ് ആണ് ആ കെട്ടിപ്പിടുത്തം .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

