മരണത്തിലും മറ്റുള്ളവര്‍ക്ക് പുതുജീവന്‍ നല്‍കിയ ഐസക്ക് ജോര്‍ജ്ജിന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ചു . മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ആറ് പേര്‍ക്ക് ദാനം ചെയ്താണ് ഐസക്ക് ജോര്‍ജ്ജ് വിടവാങ്ങുന്നത്.
വിലാപയാത്രയായി വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം സംസ്‌ക്കാരം നടക്കുന്ന കുണ്ടറ ഇടവട്ടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എത്തിച്ചത്. ബന്ധുക്കളുടേയും വലിയ ജനാവലിയെയും സാക്ഷി നിര്‍ത്തിയാണ്
സെമിത്തേരിയില്‍ ഭൗതിക ശരീരം സംസ്‌കരിച്ചത്.
Also read – ‘കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു, ഞങ്ങൾ എങ്ങനെ ജീവിക്കും ?’; പത്മജയുടെ മകൻ മാധ്യമങ്ങളോട്
ഈ മാസം ആറിന് കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍വെച്ചാണ് അതിവേഗത്തിലെത്തിയ ബൈക്ക് കൊട്ടാരക്കര വടവോട് ചരുവിള ബഥേലില്‍ ഐസക്കിനെ (33) ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തലച്ചോറിലെ പരിക്ക് ഗുരുതരമായതോടെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
മന്ത്രി വീണാജോര്‍ജ് വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡിവൈഎഫ്‌ഐ വടവുകോട് മുന്‍ ബ്ലോക്ക് പ്രസിഡന്റായിരുന്നു ഐസക്. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവര്‍ക്കും പ്രചോദനപരമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

