മുഖ്യമന്ത്രിക്കെതിരായ പി എം എ സലാമിന്റെ വിവാദ പ്രസംഗത്തെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. ലീഗ് ജന. സെക്രട്ടറിയാണ് പി എം എ സലാം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്ന് ലീഗ് പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വ്യക്തി അധിക്ഷേപം നല്ല കാര്യമല്ലെന്നും ഇത്തരം കാര്യങ്ങളില്‍ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞദിവസം വാഴക്കാട് മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനത്തിലായിരുന്നു സലാമിന്റെ പ്രസംഗം. പി എം ശ്രീ പദ്ധതിയെ പരാമര്‍ശിക്കവേയായിരുന്നു മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപവാക്കുകള്‍. സംഭവം വിവാദമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം പി എം എ സലാമിനെ തള്ളി രംഗത്തെത്തിയത്. അന്തസ്സില്ലാത്ത വര്‍ത്തമാനങ്ങള്‍ മുസ്ലിം ലീഗിന്റെ രീതിയല്ലെന്നും പി എം എ സലാമിനെ തിരുത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പി എം എ സലാമിന്റെ പ്രസംഗം തരംതാണതെന്ന് സി പി ഐ എം വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് തിരുത്തുമായി നേതാക്കള്‍ രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

