തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു ജോസഫിന്റെ മരണം. മൂന്നുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടസ്ഥതയിലുള്ള കർമ്മല മാതാ ചെറിയ വള്ളമാണ് മറിഞ്ഞത്. അഞ്ചുപേർ പോയ വള്ളം ഇന്നലെ വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്.
Also Read: വാൽപ്പാറയിൽ വീണ്ടും ജീവനെടുത്ത് പുലി; എട്ടുവയസുള്ള കുട്ടിയെ പുലി കടിച്ചുകൊന്നു
അഞ്ചുതെങ്ങ് ,ചിറയിൻകീഴ് സ്വദേശികളായ മൈക്കിൾ, ജോസഫ്, ജിനു, അനു, സുജിത്ത് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൈക്കിൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ ആയിരുന്നു മരണം.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അഴിമുഖത്ത് വച്ച് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ശക്തമായ തിരമാലയിൽ മറിഞ്ഞ വള്ളം അരക്കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒലിച്ച് പോയി. ഒരാഴ്ചയ്ക്കിടെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. അപകടത്തിൽ പരിക്കേറ്റ അനു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

