പി കെ ഫിറോസിന്റെ സഹോദരൻ ഡ്ര​ഗ്സ് വിഷയത്തിൽ അതീവ തത്പരൻ പഴയ പോസ്റ്റുകൾ കുത്തിപൊക്കി സോഷ്യൽ മീഡിയ

P K Bujair-FB-Posts

ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന്റെ പഴയ പോസ്റ്റുകൾ കുത്തിപൊക്കി സോഷ്യൽ മീഡിയ. പഴയ കാലത്ത് പി കെ ബുജൈർ എഴുതിയിട്ട എഈ പോസ്റ്റുകളിൽ പരോക്ഷമായി ലഹരിയെ ന്യായീകരിക്കുന്നുണ്ടെന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ.

ഇതിൽ 2015 ൽ എഴുതിയ RIGHT THINKERS- യഥാർത്ഥ ചിന്തകർ എന്ന ​ഗ്രൂപ്പിൽ ഇട്ട പോസ്റ്റിൽ ലഹരികൾ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ഇയാൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ പോസ്റ്റുകളിൽ പലതിലും ഇയാൽ ഡ്ര​ഗ്സിനെ ന്യായീകരിക്കുന്നതായാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്.

Also Read: ‘മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നവര്‍ കപ്പലില്‍ തന്നെ അല്ലേ ഉള്ളത് ?’; സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതോടെ പി കെ ഫിറോസിന്റെ പഴയ എഫ് ബി പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

നാലോളം പോസ്റ്റുകളാണ് ഡ്ര​ഗ്സിനെ ന്യായീകരിച്ച് പി കെ ബുജൈർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപ് പി കെ ഫിറോസ് പറഞ്ഞ പ്രസ്താവനകളും ഇപ്പോൽ സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. ചക്കിന് വെച്ചതാണോ കൊക്കിന് കൊണ്ടത് എന്ന പി കെ ഫിറോസിന്റെ പഴയ പോസ്റ്റിലും ഈ സംഭവത്തോടെ പരിഹാസ ശരങ്ങൾ നിറയുകയാണ്.

പി കെ ബുജൈറിന്റെ പ‍ഴയ പോസ്റ്റുകള്‍

https://www.facebook.com/share/p/17ASS7RgM6

https://www.facebook.com/share/p/1E3AruS9K1

https://www.facebook.com/share/p/1BBGXNLUj5

https://www.facebook.com/share/p/19ygsD3sV5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News