‘മുഖ്യമന്ത്രിയെ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹം’; പിഎംഎ സലാമിന്റെ നിലപാട് തരംതാഴ്ന്നതെന്ന് സിപിഐ എം

CPIM PMA SALAM

മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ നിലപാട് തരംതാഴ്ന്നതെന്ന് സിപിഐ എം. മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹം ആണെന്നും സിപിഐഎം പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോഴാണ് ഈ ശ്രമങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട എന്നും സിപിഐഎം പറയുന്നു.

ALSO READ: കുറെ നാളുകളായി പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ; ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മമ്മൂട്ടി

പൊതുപരിപാടിയിലെ പരാമര്‍ശം രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നത് ആണ്. ഇതിലൂടെ ലീഗിന്റെ സാസ്കാരിക അപചയമാണ് വ്യക്തമായത് എന്നും സിപിഐഎം പറയുന്നു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രസംഗം. പി എം ശ്രീ പദ്ധതിയെ പരാമർശിക്കുകയാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News