പിവി അൻവറിനെ പൂർണ്ണമായും തള്ളി തൃണമൂൽ കോൺഗ്രസ് കേരള ഘടകം. അൻവറിന് പാർട്ടിയിൽ യാതൊരു സ്ഥാനവുമില്ല. തെറ്റിദ്ധരിച്ച് അൻവറിൻ്റെ കൂടെ പോയവരിൽ, ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചുവന്നതായി സംസ്ഥാന പ്രസിഡൻ്റ് സിജെ ഉണ്ണി കൈരളി ന്യൂസിനോട് പറഞ്ഞു
രൂക്ഷമായ വിമർശനങ്ങളാണ് പിവി അൻവറിനെതിരെ സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിച്ചുവിട്ടത്. അൻവറിന് സംസ്ഥാന കോഡിനേറ്റർ പദവി ഉണ്ടെന്നത് പൊള്ളയാണ്. ചിലർ അൻവറിന്റെ ചതിക്കുഴിയിൽപ്പെട്ടുപോയി. തെറ്റിദ്ധരിച്ച് അൻവറിനൊപ്പം പോയവരിൽ ഭൂരിഭാഗവും തിരിച്ചു വന്നിട്ടുണ്ടെന്നും, അൻവറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കും എന്നും ടിഎംസി സംസ്ഥാന പ്രസിഡൻ്റ് സിജി ഉണ്ണി കൈരളി ന്യൂസിനോട് പറഞ്ഞു
യുഡിഎഫി ലേക്ക് പ്രവേശിക്കാൻ ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. ഈ മാസം 28ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന നേതൃയോഗത്തിനുശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

