അടുത്ത മണിക്കൂറുകളിലേക്കുള്ള ദിനാന്തരീക്ഷവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മുന്നറിയിപ്പുകൾ പ്രകാരം അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് നിലവിൽ ജില്ലകളിൽ പ്രത്യേക മഴ അലർട്ടുകൾ ഒന്നും തന്നെ പുറപ്പെടുവിപ്പിച്ചിട്ടില്ല.
അതേസമയം ഇന്ന് ഗുജറാത്ത്, അതിനോട് ചേർന്ന വടക്കൻ കൊങ്കൺ തീരങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.
English summary : Rain updates for next hours in kerala
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

