ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച് എസ് എഫ് ഐ

SFI alappuzha

ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച് എസ് എഫ് ഐ.14 സീറ്റില്‍ 11 സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ,ജനറല്‍ സെക്രട്ടറി , കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങളെല്ലാം എസ്എഫ്‌ഐ പിടിച്ചെടുത്തു.

അതേസമയം എസ് ബി കോളജിലെ തോല്‍വിക്ക് പിന്നാലെതമ്മില്‍ത്തല്ലി യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍. ചങ്ങനാശ്ശേരി നഗരത്തിലായിരുന്നുപ്രവര്‍ത്തകരുടെ തമ്മിലടി.പരസ്പരം നേതാക്കളുടെ തെറിവിളിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Also read – കെഎസ്ആർടിസി ‘ഓർമ്മ എക്സ്പ്രസ്’ യാത്ര തുടങ്ങി; ആദ്യ യാത്രക്കാരായി കെബി ഗണേഷ് കുമാറിനോടൊപ്പം പ്രിയദർശനും മണിയൻ പിള്ള രാജുവും നന്ദുവും

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡെന്നിസ് ജോസഫ് ആക്രമം നടത്തിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. KSU നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫ് ആക്രമണത്തിന് നേത്യത്വം നല്‍കിയെന്നാണ്് എതിര്‍വിഭാഗം ആരോപിക്കുന്നത്. കെ എസ് യു ജില്ലാ പ്രസിഡന്റ് നൈസാമിനും അടിപിടിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്.

content summary: SFI won at Changanassery SB College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News