
മൂന്നാറിന് സമീപം ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി. മംഗലാപുരം സ്വദേശികളായ നാലംഗ മലയാളി കുടുംബവും സ്‌കൈ ഡൈനിങ്ങിലെ ജീവനക്കാരിയുമാണ് കുടുങ്ങിയത്. അഞ്ച് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തില്‍ ജില്ലാ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് മുഹമ്മദ് സഫ്വാന്‍, ഭാര്യ തൗഫീന, മക്കളായ ഇവാന്‍, ഇനാരയും ജീവനക്കാരിയായ ഹരിപ്രിയയും സ്‌കൈ ഡൈനിങ്ങിൽ കൂടുങ്ങിയത്. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് കാരണം. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടി കുടുങ്ങി കിടന്നവരെ താഴെയെത്തിക്കുകയായിരുന്നു.
Also read: പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി. ശിവൻകുട്ടി
കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. അതേസമയം ആദ്യ ഘട്ടത്തിൽ സ്വകാര്യ കമ്പനി അപകട വിവരം ഫയർ ഫോഴ്സിനെയും പൊലീസിനെയും അറിയിക്കാൻ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞ ഒരു മാസമായി സ്കൈ ഡൈനിങ്ങ് പ്രവർത്തിച്ചിരുന്നത്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയത്. സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്‌കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്ന വിമർശനവും ഉയരുന്നു. സംഭവത്തില്‍ ജില്ലാ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

