ഇട്ടവൻ പെടും; വയനാട്ടിൽ സിപ് ലൈൻ അപകടമെന്ന പേരിൽ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്

WAYANADU ZIPLINE

വയനാട്ടിൽ നടന്ന സിപ് ലൈൻ അപകടമെന്ന പേരിൽ എ ഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താൻ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വയനാട്ടിലേതാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഈ വീഡിയോ എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു deepfake വീഡിയോയാണെന്ന് വയനാട് ജില്ലാ പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത്തരം വീഡിയോകൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ പടരും. സമൂഹത്തിൽ ഭയം സൃഷ്ടിക്കപ്പെടും, ആശങ്ക പടരും. ആയതിനാൽ വീഡിയോ സൃഷ്ടിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ വയനാട് സൈബർ പോലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: കലിക്കറ്റ് സർവകലാശാല ഡിഎസ്‍യു തെരഞ്ഞെടുപ്പ്: എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം

സോഷ്യൽ മീഡിയ വ്യാജവാർത്ത പടർത്താനും വിദ്വേഷം പകർത്താനും ഉപയോഗിക്കരുത്. ഓരോ ഷെയറും മറ്റൊരാളുടെ ജീവിതത്തെ ബാധിക്കാം. AI നല്ലതിനായി ഉപയോഗിക്കാം എന്നും വയനാട് ജില്ലാ പൊലീസ് ഫേസ്ബുക്കിലൂടെ പറയുന്നു.

ഇത്തരത്തിൽ ഫേക്ക് വീഡിയോകളുടെ നിരവധി കേസുകൾ പുറത്തുവരുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച പലപ്പോഴും മോശമായി ഉപയോഗിക്കാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇത്. എന്ത് തന്നെ ആണെങ്കിലും അതിനു നല്ലതും മോശവും ആയ വശം ഉണ്ടാകും. അത് ഉപയോഗിക്കുന്നത് പോലെയിരിക്കും അതിൽ നിന്നുള്ള ഫലവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News