കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

kozhikode accident

കോഴിക്കോട് താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക് പറ്റി. ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന ആൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ 5.45 ഓടെ ആണ് അപകടം നടന്നത്.

പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കത്തുനിന്ന് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News