പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

KSRTC Minnal bus accident

എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

കന്യാകുമാരി – പാലക്കാട് സർവീസ് നടത്തുന്ന മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരുക്കില്ല.

ALSO READ: സർവകലാശാലയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി വിസി മോഹനൻ കുന്നുമ്മൽ

ഇതിനിടെ പത്തനംതിട്ടയിൽ റോക്ക് ചിപ്സ് കയറ്റി വന്ന ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. പറക്കോട്, പീടികയിൽ മറിയം ബീവി  ആണ് മരിച്ചത്. 60 വയസായിരുന്നു.

കെ പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷൻ സമീപത്തുള്ള റോഡിലായിരുന്നു അപകടം നടന്നത്. റോഡ് സൈഡിലെ വീടിന്റെ മുകളിലേക്ക് ടോറസ് ലോറി മറിയുകയായിരുന്നു. ഈ സമയം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മറിയം ബീവി.

READ MORE: ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ​ദാരുണാന്ത്യം

ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ്‌ തകർത്താണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് വീടിന്റെ ഭിത്തി തകർന്ന് മറിയം ബീവിയുടെ മുകളിലേക്ക് വീണു. പുലർച്ചെ 3 മണിയോടെ ആയിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News