കെഎസ്ആർടിസി വിദ്യാർത്ഥി പാസ്സ് പുതുക്കൽ ചാർജ് കുത്തനെ വർധിപ്പിച്ചു; തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം എന്ന് എസ്.എഫ്.ഐ

കെഎസ്ആർടിസി ബസ്സുകളി വിദ്യാർത്ഥികളുടെ കൺസഷൻ പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി ഉയർത്തിയ തീരുമാനം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ.ഈ നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള നീതികേടാണ് എന്നും എസ്.എഫ്.ഐ ആരോപിച്ചു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കേരളത്തിൽ സ്കൂളുകളിൽ പോകുവാനായി പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് പോരുന്നത്.എന്നാൽ വിദ്യാർത്ഥി പാസ്സിനുള്ള ചാർജ് കുത്തനെ വർധിപ്പിച്ചത് അവരുടെ വിദ്യാഭ്യാസ അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണ്. തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തിൽ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധം തീർക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News