
മഹാരാഷ്ട്ര കനത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളായി നാഗ്പൂരിലും മുംബൈയിലുമായി രാഷ്ട്രീയ രംഗവും ചൂടുപിടിച്ചിരിക്കയാണ്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ചു കൊണ്ടുള്ള പാരഡി ഗാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ വധഭീഷണി മുഴക്കിയും വെട്ടിനുറുക്കുമെന്ന് കൊലവിളിച്ചും 500 ഓളം ഫോണ്‍ കാളുകളാണ് വന്നത്. ഷിന്‍ഡെ ശിവസേന പ്രവര്‍ത്തകരില്‍ നിന്നാണ് നിരന്തരം വധഭീഷണി നേരിടുന്നത്.
അതെസമയം മുംബൈ പോലീസിന് മുന്നില്‍ ഹാജരാകാന്‍ കോമഡി നടന്‍ കുനാല്‍ കൂടുതല്‍ സമയം തേടിയതായും പറയുന്നു. നിലവില്‍ കുനാല്‍ കമ്ര തമിഴ് നാട്ടിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുംബൈയിലെത്തിയാല്‍ കാണിച്ചു തരാമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെയും ഭീഷണി
Also Read : ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചു; കുനാൽ കമ്രയ്ക്കെതിരെ മഹാരാഷ്ട്ര മന്ത്രിയുടെ കൊലവിളി
മുംബൈയിലെ ഖാര്‍ റോഡിലുള്ള ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടന്ന ഷോയില്‍, 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ ‘ദില്‍ തോ പാഗല്‍ ഹേ ‘ എന്ന ചിത്രത്തിലെ ‘ഭോലി സി സൂറത്ത്’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഏക്നാഥ് ഷിന്‍ഡെയെ പരോക്ഷമായി പരിഹസിച്ചത്.
ഗാനത്തിലെ ‘ഗദ്ദാര്‍’ (രാജ്യദ്രോഹി) പരാമര്‍ശമാണ് ഷിന്‍ഡെ പക്ഷത്തെ ചൊടിപ്പിച്ചത്. 2022 ലാണ് ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ നെടുകെ പിളര്‍ത്തി ബിജെപിയുമായി കൈകോര്‍ത്തു അധികാരത്തിലെത്തിയത്. ഇതെല്ലം ചൂണ്ടിക്കാട്ടിയായിരുന്നു കുനാല്‍ പാരഡി ഗാനത്തിലൂടെ ഷിന്‍ഡെയെ പേരെടുക്കാതെ കളിയാക്കിയത്.
കാമ്രയുടെ ഷോ സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രകോപിതരായ ശിവസേന പ്രവര്‍ത്തകര്‍ ഖാര്‍ റോഡിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സേനയുമായി ബന്ധമുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പൊലീസുമായി സഹകരിക്കുമെന്നും എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്നും കാമ്ര പറഞ്ഞു, പാരഡി ഗാനം ചിത്രീകരിച്ച സ്ഥലം ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു വീഡിയോ കൂടാതെ കോമഡി സ്പെഷ്യലിലെ മറ്റൊരു ആക്ഷേപഹാസ്യ ഗാനവും കുനാല്‍ പോസ്റ്റ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here