ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തിൽ ഇൻ്റർ മയാമിക്ക് ആധികാരിക ജയം. എം എല്‍ എസില്‍ മോണ്‍ട്രിയലിനെതിരെയാണ് ജയം നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മയാമിയുടെ ജയം. ഫിഫ ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷമുള്ള മയാമിയുടെയും മെസിയുടെയും മത്സരമായിരുന്നു ഇത്.
ഈ ജയത്തോടെ ഇന്റര്‍ മയാമിക്ക് എവേ മത്സരത്തില്‍ ആധികാരിക മുന്നേറ്റം നേടാനായി. അല്ലെന്‍ഡെ, സെഗോവിയ എന്നിവരാണ് മയാമിക്കായി വല ചലിപ്പിച്ച മറ്റു താരങ്ങൾ. മത്സരം ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളില്‍ തന്നെ മോൺട്രിയൽ മയാമിയുടെ വലകുലുക്കിയിരുന്നു. ഓവുസുവാണ് ഗോൾ നേടിയത്.
Read Also: കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി താരങ്ങൾ, നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ
എന്നാൽ, 33-ാം മിനുട്ടില്‍ മയാമി സമനില നേടി. മെസിയുടെ പാസില്‍ അല്ലെന്‍ഡെ ഗോള്‍ നേടുകയായിരുന്നു. ഏഴ് മിനുട്ടിന് ശേഷം മെസി ഗോളടിച്ച് ലീഡ് നേടിക്കൊടുത്തു. 60-ാം മിനുട്ടില്‍ സെഗോവിയ ലീഡ് വര്‍ധിപ്പിച്ചു. അല്ലെന്‍ഡെയായിരുന്നു അസിസ്റ്റ്. വൈകാതെ ലൂയിസ് സുവാരസിന്റെ അസിസ്റ്റിൽ മെസി രണ്ടാം ഗോളും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

