പകൽ രാത്രിയാകും, നക്ഷത്രങ്ങൾ തെളിയും; എത്തുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

SOLAR ECLIPSE 2026

21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും അപൂർവ്വവുമായ സൂര്യഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വന്ന് സൂര്യപ്രകാശത്തെ പൂർണ്ണമായും തടയുന്നതോടെ പകൽ വെളിച്ചം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാവുകയും ഭൂമി ഇരുട്ടിലാവുകയും ചെയ്യുന്നത് ആണ് ഇത്. 2027 ഓഗസ്റ്റ് 2-നാണ് ഇത് സംഭവിക്കാൻ പോകുന്നത്.

ഇത്തവണത്തെ സ്രഹനത്തിനു പ്രത്യേകത ഏറെയാണ്. അതിലൊന്ന് അതിന്റെ ദൈർഘ്യമാണ്. ഏകദേശം 6 മിനിറ്റ്, 20 മുതൽ 23 സെക്കൻഡ് വരെ പൂർണ്ണ ഇരുട്ട് ആയിരിക്കും ആ സമയത്ത് അനുഭവപ്പെടുക. സാധാരണയായി ഒരു പൂർണ്ണ സൂര്യഗ്രഹണം 2 മുതൽ 3 മിനിറ്റ് വരെ മാത്രമേ നീണ്ടുനിൽക്കൂ. ഇത്തവണ ദൈർഘ്യം ഇരട്ടിയിലധികം ആയിരിക്കും. അതുകൊണ്ടു തന്നെ ആണ് ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം എന്ന് വിളിക്കുന്നത്.

ALSO READ: പണമടച്ചാലേ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കൂ ? സബ്‌സ്‌ക്രിപ്‌ഷൻ സേവനവുമായി ‘വാട്‌സ്ആപ്പ് പ്ലസ്’

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകുമെങ്കിലും ചില രാജ്യങ്ങളിൽ ഇത് പൂർണ്ണരൂപത്തിൽ ആസ്വദിക്കാൻ സാധിക്കും. സ്‌പെയിനിന്റെ അറ്റ്‌ലാന്റിക് തീരത്ത് നിന്ന് ജിബ്രാൾട്ടർ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകും. രാത്രിയ്ക്ക് തുല്യമായ അനുഭവമാണ് ഇവിടെ കാണാൻ സാധിക്കുക. ഈ സമയത്ത് ആകാശത്ത് നക്ഷത്രങ്ങൾ ദൃശ്യമാവുകയും അന്തരീക്ഷത്തിൽ ചൂടിന് നേരിയ കുറവുണ്ടായിരിക്കുകയും ചെയ്യും.

എന്നാൽ ഇന്ത്യയിൽ സ്ഥിതി വേറെയാണ്. ഇവിടെ ഗ്രഹണം പൂർണ്ണമായും ദൃശ്യമാകില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും പൂർണ്ണ ഗ്രഹണം അനുഭവിക്കുന്ന പ്രദേശങ്ങളിലെ പോലെ അത്ര ഇരുട്ടോ ആകർഷണമോ ആവില്ല ഇവിടങ്ങളിൽ. മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ സ്ഥലം അനുസരിച്ച് 20-40% കവറേജ് ലഭിച്ചേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News