റോഡിന് നടുവിൽ ലോറി കുടുങ്ങി; ഈരാറ്റുപേട്ട–വാഗമൺ പാതയിൽ വൻ ഗതാഗതക്കുരുക്ക്

traffic

റോഡിന് നടുവിൽ ചരക്ക് ലോറി തകരാറിലായതോടെ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഗമൺ കാരികാട് ടോപ്പിന് സമീപമാണ് ലോഡുമായി എത്തിയ ലോറി തകരാറിലായത്. ഇതോടെ ഇരുവശത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളിൽ നാളെ റെഡ് അലർട്ട്

നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. കിലോമീറ്ററുകളോളം ഇരുവശത്തേക്കും ഗതാഗതം  തടസ്സപ്പെട്ടു . ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പോലും കുടുങ്ങി . ലോറിയിൽ ലോഡ് ഉള്ളതിനാൽ വലിച്ചു നീക്കാനും സാധിച്ചിട്ടില്ല. വാഗമണ്ണിലേക്ക് പോകുന്നവർ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു .

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News