കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മഹാനദി കോൾഫീൽഡ്സിൽ തൊഴിൽ നേടാൻ അവസരം. 500 ഒഴിവുകളിലാണ് നിയമനത്തിന് ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഫോർമാൻ ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) എന്നിങ്ങനെ രണ്ട് തസ്തികകളിലായാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈനായാണ്.
ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 28 ആണ് അപേക്ഷ നൽകേണ്ട് അവസാന തീയതി. അസിസ്റ്റന്റ് ഫോർമാൻ ഇലക്ട്രിക്കൽ ട്രെയിനി തസ്തികയിൽ 150 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ ഇലക്ട്രീഷ്യൻ ട്രെയിനിയായി 350 ഒഴിവുകളുമുണ്ട്.
ALSO READ: പട്ടാളത്തിൽ സ്വിച്ച് ബോർഡ് ഓപ്പറേറ്ററാകാം; പത്താംക്ലാസ് പാസായവർക്ക് അവസരം, ശമ്പളം 69000 രൂപവരെ
അസിസ്റ്റന്റ് ഫോർമാൻ ഇലക്ട്രിക്കൽ ട്രെയിനി
- യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദം
- പ്രതിമാസ ശമ്പളം : 47,330 രൂപ
- പ്രായപരിധി: 18 മുതൽ 30 വയസ് വരെ (അർഹതയുള്ളവർക്ക് നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും)
ടെക്നീഷ്യൻ ഇലക്ട്രീഷ്യൻ ട്രെയിനി
- യോഗ്യത: പത്താം ക്ലാസ് വിജയവും ഇലക്ട്രീഷ്യൻ ട്രേഡിൽ 2 വർഷ ഐ.ടി.ഐയും. കൂടാതെ NCVT/SCVT സർട്ടിഫിക്കറ്റ് വേണം. ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയവും എൽടിഐ പെർമിറ്റ് ആവശ്യം.
- പ്രതിദിന ശമ്പളം: 1,583 രൂപ
- പ്രായപരിധി: 18 മുതൽ 30 വയസ് വരെ (അർഹതയുള്ളവർക്ക് നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

