
ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ചർച്ചകൾ ഇനി കൂടുതൽ സ്മാർട്ടും സിമ്പിളുമാകുന്നു. മെറ്റയുടെ പുതിയ ആപ്പായ ‘ഫോറം’ എത്തുന്നത് എഐ പവറോടെയാണ്. ട്രെൻഡിങ് പോസ്റ്റുകളുടെ ബഹളമില്ലാതെ ഗ്രൂപ്പ് അഡ്മിൻമാർക്കും മെമ്പർമാർക്കും ഒരുപോലെ ഉപയോഗപ്രദമായ ഫീച്ചറുകളുമായാണ് ഫോറം വരുന്നത്. അമേരിക്കയിൽ മെറ്റ പുറത്തിറക്കിയ പുതിയ സ്റ്റാൻഡലോൺ ആപ്പാണ് ഫോറം. ഇത് എഐ സവിശേഷതകളുള്ള റെഡ്ഡിറ്റ് ശൈലിയിലുള്ള ആപ്പാണ്. ഇപ്പോൾ താൽകാലികമായി ഐ ഫോണിൽ മാത്രമാണ് ഈ ഫോറം പരീഷിക്കാൻ പോകുന്നത്.
ഫേസ്ബുക്ക് ഗ്രൂപ്പുകളെ നേരിട്ട് ബദ്ധിപ്പിക്കുക എന്നതാണ് ഈ അപ്പിന്റെ പ്രത്യേക. സാധാരണയായി നമ്മൾ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ ഫോട്ടോകളും റീൽസും കണ്ടന്റുമാണ് പൊതുവേ വരാറുള്ളത്. എന്നാൽ ഫോറം ആപ്പ് ഉപയോഗിക്കുന്നത് വഴി ചർച്ചകൾ മാത്രമുള്ള ഒരു ക്ലീൻ ഫീഡ് ലഭിക്കും. കുടാതെ ഈ ഗ്രൂപ്പുകളിലുടെ ചർച്ചകൾ ചെയ്യാം. ഫോറമിലുടെ പങ്കവെയ്ക്കുന്ന ഓരോ പോസ്റ്റും നമ്മുടെ മെയിൻ ഫേസ്ബുക്ക് ആപ്പിലെ ഓരോ ഗ്രൂപ്പിലും കാണിക്കും.
also read:നിങ്ങളുടെ കാറും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഇത് വെറും തുടക്കം മാത്രം !
മെറ്റയുടെ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോറം ഫീച്ചർ നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പഴയ ചർച്ചകളിൽ നിന്നോ പോസ്റ്റുകളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തി തരും. കൂടുതൽ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കൻ ആവശ്യമായ ത്രെഡുകളുടെ ലിങ്കും ഇതിനൊപ്പം ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here- AI driven forum app
- AI powered social app
- clean feed social app
- Facebook community app update
- Facebook group discussion app
- Facebook Groups new app
- Forum app iPhone beta
- Kairalinews
- Meta AI app Forum
- Meta AI features
- Meta Forum app
- Meta new standalone app
- Meta product launch 2026
- Reddit style Meta app
- social media discussion platform
- ഫോറം


