പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍

ananthu krishnan

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

അനന്തു കൃഷ്ണനെതിരെ പരാതികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. പകുതി വിലയ്ക്ക് ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവയും പ്രതി വാഗ്ദാനം ചെയ്തിരുന്നു. പണംതിരികെ ചോദിച്ചാല്‍ ഭീഷണിയെന്നും പരാതിയുണ്ട്.

അതേസമയം അനന്തു കൃഷ്ണൻ പ്രതിയായ സി എസ് ആർ ഫണ്ട് തട്ടിപ്പിൽ ബിജെപി സംസ്ഥാന സമിതി അംഗം കെ എൻ ഗീതാകുമാരി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. പലതവണയായി 25 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിയെടുത്തുവെന്നും പണം വാങ്ങിയത് ജെ പ്രമീള ദേവിയുടെ പി എ ആയിരിക്കേ ആണെന്നും അനന്തു നൽകിയ ചെക്ക് മടങ്ങിയതോടെ കോടതിയെ സമീപിച്ചുവെന്നും ഗീതാകുമാരി പറഞ്ഞു.

Also Read : ഫണ്ട് തിരിമറി; തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ കൂട്ട നടപടി

പണം വാങ്ങിയത് ബിസിനസ് ചെയ്യാൻ എന്ന പേരിൽ . പ്രമീള ദേവിയും ബിസിനസിൽ ഉണ്ടെന്ന് പറഞ്ഞു. തന്റെ കയ്യിൽ നിന്ന് പണം വാങ്ങിയത് പ്രമീള ദേവിക്കും അറിയാം. തട്ടിപ്പ് നടത്തിയതിനുശേഷവും അനന്തു പ്രമീളാദേവിക്ക് ഒപ്പമുണ്ട്. പ്രമീള ദേവിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്നു അനന്തു. അനന്തു വിശ്വസ്തൻ ആണെന്ന് പ്രമീളാദേവിയും പറഞ്ഞിരുന്നു. തന്നെപ്പോലെ നിരവധി ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ട്. പച്ചാളത്തുള്ള ഷെർലിക്ക് ഒന്നരക്കോടി നഷ്ടപ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യം ബിജെപി നേതൃത്വത്തോട് പല തവണ പറഞ്ഞതാണ് എന്നും ഗീതാകുമാരി പറഞ്ഞു.

എ എൻ രാധാകൃഷ്ണനും ഇതിൽ എന്തോ ബന്ധം ഉണ്ടെന്നാണ് കരുതുന്നത്.ചാരിറ്റി സംഘങ്ങളെ കോ ഓർഡിനേറ്റ് ചെയ്യാനുള്ള ചുമതല എ എൻ രാധാകൃഷ്ണനായിരുന്നു. ഇവർ സംഘടിപ്പിച്ച ഒരുപാട് സ്ഥലത്തെ പരിപാടികളുടെ പോസ്റ്ററുകളിൽ എ എൻ രാധാകൃഷ്ണനെ കണ്ടിരുന്നുവെന്നും ഗീതാകുമാരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News