
മദ്യ ലഹരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായി. മുക്കം കുറ്റിപ്പാലയിലാണ് അപകടം നടന്നത്. അപകടത്തിൽ റോഡിലെയും തൊട്ടടുത്ത വീട്ടിലെത്തും ഉൾപ്പടെ 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു. ഒരു പോസ്റ്റ് മുറിഞ്ഞ് കാറിന് മുകളിലേക്കാണ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു.
ALSO READ: അലുവ അതുൽ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റിൽ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയടക്കം മൊഴിയെടുത്തു
കാറിൽ വന്നവർ മദ്യ ലഹരിയിലാണെന്ന് ആണ് നാട്ടുകാർ പറയുന്നത്. അപകടസമയത് മാറ്റുവാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ വൻദുരന്തം തന്നെയാണ് ഒഴിവായത്. വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വൈദ്യുതി തടസപ്പെടുകയും മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

