തിരിഞ്ഞു നോക്കിയില്ല; പ്രതിഷേധങ്ങളെ പാടെ അവഗണിച്ച് ധർമേന്ദ്ര പ്രധാനുമായി കൂടിക്കാ‍ഴ്ച; വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തി മന്ത്രി എൻ ഷംസുദ്ദീൻ

വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ദില്ലിയിൽ എത്തിയ മന്ത്രി വിദ്യാർഥി പ്രതിഷേധങ്ങളെ പാടെ അവഗണിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സമരം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടില്ല. അതേസമയം എസ് എസ് കെ ഫണ്ട് പിഎം ശ്രീയുമായി കൂട്ടിക്കെട്ടി തടഞ്ഞു വെക്കരുതെന്ന മുൻ എൽ ഡി എഫ് സർക്കാരിൻ്റെ നിലപാട് ശരിവെക്കുകയും ചെയ്യുന്നുണ്ട് മന്ത്രി ഷംസുദ്ദീൻ.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിദ്യാർഥി പ്രതിഷേധം നടക്കുന്ന ജന്തർ മന്ദറിന് ഏതാനും മീറ്ററുകൾ അകലെയുള്ള കേരള ഹൗസിൽ ആണ് താമസിച്ചതെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സി ജെ പി സമരവേദിയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും തയ്യാറാകാഞ്ഞ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. കോൺഗ്രസും, ലീഗും ഉൾപ്പെടെ ധർമേന്ദ്ര പ്രധൻറെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുമ്പോഴാണ് എൻ.ഷംസുദ്ദീൻ്റെ കൂടിക്കാഴ്ച. ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പോലും ആവശ്യപ്പെടാൻ മന്ത്രി തയ്യാറായതും ഇല്ല. അതേസമയം കൂടിക്കാഴ്ചയിൽ സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുള്ള 1500 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണക്കൊള്ള: തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതം, അറസ്റ്റിന് നീക്കമെന്നും പി.എസ്. പ്രശാന്ത്

എസ്.എസ്.കെ ഫണ്ട് പി.എം ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യവും ഉയർത്തി. പി.എം ശ്രീ നടപ്പിലാക്കാത്തതിന്റെ പേരിൽ എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെക്കുന്നതിനെതിരെ മുൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച വാദം ശരിവെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ. പി.എം ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ അർഹതപ്പെട്ട എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെക്കുന്നത് നീതികേടാണെന്ന മുൻ സർക്കാറിന്റെ നിലപാട് ആണ് പുതിയ മന്ത്രിയും ശരിവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News