ഗുജറാത്തില്‍ വിവാദ പോസ്റ്റര്‍ പതിപ്പിച്ച പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ രാത്രിയിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതോ, ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതോ കൂട്ട ബലാല്‍സംഘത്തിന് കാരണമാകുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോസ്റ്റര്‍ പൊലീസ് നീക്കം ചെയ്തു.’സ്ത്രീകള്‍ രാത്രിയിലെ പാര്‍ട്ടികളില്‍ പങ്കെടുക്കരുത്, ഇരുട്ടുള്ളതും ആളൊഴിഞ്ഞതുമായ പ്രദേശങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം പോകരുത്, നിങ്ങളെ ബലാത്സംഗം ചെയ്യുകയോ കൂട്ടബലാത്സംഗം ചെയ്യുകയോ ചെയ്‌തേക്കാം…’ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാചകങ്ങളാണിത്.
ഗുജറാത്തിലെ സ്ത്രീ സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസാണത്രെ പോസ്റ്റര്‍ പതിപ്പിച്ചത്. അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രംഗത്തെത്തി. ഉള്ളടക്കം പരിശോധിക്കാതെയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്നും, അതിലെ വാചകങ്ങളെ പറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞ് പോലീസ് തടിയൂരിയെന്ന് മാത്രമല്ല പോസ്റ്ററുകള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കി.
Also read- കുടുംബത്തില്‍ ദാരിദ്ര്യമാണ്; മകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെ: കന്യാസ്ത്രീകള്‍ക്കൊപ്പം
കുറ്റകൃത്യം ചെയ്യുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇരകളെയും സ്ത്രീകളെയും കുറ്റപ്പെടുത്തിയാണ് പോലീസിന്റെ നീക്കമെന്ന് ആക്ടിവസ്റ്റുകളടക്കം പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തുന്ന മനോഭാവമാണ് പോലീസിന്റതെന്നും അത് പോസ്റ്ററിലൂടെ പ്രതിഫലിച്ചെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

