“ഛത്തീസ്​ഗഢിൽ മുഖ്യമന്ത്രി തന്നെ കള്ളക്കഥകളെ സാധൂകരിക്കുമ്പോൾ പൊലീസിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്?”: ഇടത് എംപിമാർ

Left MPs

ഛത്തീസ്​ഗഢിൽ മുഖ്യമന്ത്രി തന്നെ കള്ളക്കഥകളെ സാധൂകരിക്കുമ്പോൾ പൊലീസിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന് ഇടത് എംപിമാര്‍. അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു എംപിമാര്‍. കേരളത്തിലെ ജനങ്ങൾ ഈ അനീതിക്കെതിരാണ്, രാജീവ് ചന്ദ്ര‌ശേഖറിന് ഇങ്ങോട്ട് വരേണ്ടിവന്നത് അതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.

അനീതി നടന്നത് ആൾക്കൂട്ടത്തിൽ നിന്നല്ല ഭരണകൂടത്തിൽ നിന്നാണ്. ഭരണകൂടത്തിന്റെ പൂർണമായ പിന്തുണയോട് കൂടിയാണ് ഈ അതിക്രമം നടത്തിയിരിക്കുന്നത്. അക്രമം നടത്തിയവർക്ക് എതിരെ കേസെടുക്കമെന്നും അവര്‍ ആവശ്യപ്പെട്ടു. പുറത്തറിയുന്നതിനേക്കാൾ ഭീകരമായ സംഭവങ്ങൾ ആണ് ഇവിടെ നടക്കുന്നത്. ഈ രാജ്യം കന്യാസ്ത്രീകളുടെ ഒപ്പമാണെന്നും എംപിമാര്‍ കൂട്ടിചേര്‍ത്തു.

ALSO READ – “സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു”: കെ രാധാകൃഷ്ണൻ എംപി

രാജീവ് ചന്ദ്രശേഖറിന് ഇങ്ങോട്ട് വരാൻ പ്രേരകമാകുന്ന ഘടകം എന്താണെന്നും അവര്‍ ചോദിച്ചു. ഈ രാജ്യം കന്യാസ്ത്രീകള്‍ക്കൊപ്പം നിന്നത് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇങ്ങോട്ട് വരേണ്ടി വരുന്നത്. വഞ്ചനയ്ക്കും കാപട്യത്തിനും പുതിയ ഭാഷ്യം ചമക്കുകയാണ് ബിജെപി. അല്ലെങ്കിൽ ഈ ഒരു സംഭവത്തിന് ശേഷം ബിജെപി നേതാക്കൾക്ക് ക്രൈസ്തവ സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ പറ്റുമോ അവർ അരമനയിൽ പോയി കയറി ഇരിക്കാനുള്ള ദാർഷ്ട്യം കാണിച്ചു‍‍‍വെന്നും എംപിമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News