മഹാരാഷ്ട്രയിൽ ചന്ദ്രാപുർ ജില്ലയിലെ വോട്ടുമോഷണം തുറന്ന് കാട്ടിയതിന് പിന്നാലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഹർഷവർധൻ സപ്കൽ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും സപ്കൽ ആവശ്യപ്പെട്ടു.
ചന്ദ്രാപുർ ജില്ലയിലെ രാജുറ നിയമസഭാ മണ്ഡലത്തിലെ വോട്ടുമോഷണം രാഹുൽഗാന്ധി തുറന്നുകാട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ.
രാജുറയിൽ 6,850 വോട്ടുകൾ കൃത്രിമം നടത്തിയെന്നും ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാന പോലീസ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സപ്കൽ അവകാശപ്പെട്ടു
മഹാരാഷ്ട്രയിൽ ജനാധിപത്യം എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്ന് രാഹുൽഗാന്ധി ഒരിക്കൽക്കൂടി തുറന്നുകാട്ടി. രാജുറയിൽ 6,000ത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടത് വഴി മഹായുതി സഖ്യത്തിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് സപ്കൽ പറഞ്ഞു.
Also Read : രാഹുലിനെ വെട്ടി കോണ്‍ഗ്രസ്; പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുലിന് ക്ഷണമില്ല
വോട്ട് മോഷ്ടിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി അധികാരം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇരട്ടത്താപ്പോടെയാണ് പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ ഒരു രാഷ്ട്രീയ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

