താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ സത്യം പറയുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കുന്നയാളാണ് മികച്ച നേതാവെന്നുമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. കുറുക്കുവഴികളെ സ്വീകരിക്കാതെ സത്യസന്ധതയോടെയും അര്‍പ്പണബോധത്തോടെയുമാണ് ആളുകള്‍ ജീവിക്കേണ്ടതെന്നും അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു. അഖില ഭാരതീയ മഹാനുഭവ് പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുറുക്കുവഴികള്‍ വേഗത്തിലുള്ള ഫലം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശ്വാസ്യത അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് നേടാനും ഇന്ന് കുറുക്കുവഴികളുണ്ട്. കുറുക്കുവഴികളിലൂടെ വേഗത്തില്‍ എത്താന്‍ സാധിക്കും. നിയമങ്ങള്‍ ലംഘിച്ച് റോഡ് മുറിച്ചുകടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചുവപ്പുലൈറ്റും മറികടക്കേണ്ടി വരും. കുറുക്കുവഴി അര്‍ഥമാക്കുന്നത് നിങ്ങള്‍ ചെറുതാകുന്നു എന്നതാണ്. സത്യസന്ധത, വിശ്വാസ്യത, അര്‍പ്പണബോധം, സത്യം തുടങ്ങിയ മൂല്യങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
സത്യത്തിലാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയം. ഞാന്‍ ജോലി ചെയ്യുന്ന മേഖലയില്‍ പൂര്‍ണമനസ്സോടെ സത്യം പറയുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണെന്നും ഗാഡ്കരി പറഞ്ഞു. ഗാഡ്കരിയുടെ ഒളിയമ്പ് മോദിക്കും അമിത് ഷാക്കും എതിരെയാണെന്നാണ് വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

