നീറ്റ്, സിബിഎസ്ഇ ക്രമക്കേട്; ധ‍ർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സോനം വാങ്ചുക്കിന്റെ സമരം മൂന്നാം ദിനത്തിലേക്ക്

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സോനം വാങ് ചുക്കിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. മന്ത്രി രാജിവെക്കുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരം തുടരാനാണ് സിജെപിയുടെ തീരുമാനം.

ഇന്നലെ ജന്തർമന്ദിരിലെ കോക്രോച്ച് ജനത പാർട്ടിയുടെ വേദിയിൽ എത്തി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി , മുതിർന്ന സിപിഐഎം നേതാവ് വൃന്ദ കാരാട്ട് എന്നിവർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ മുഖ്യ ആവശ്യത്തോട് സിപിഐഎം പൂർണമായും യോജിക്കുന്നുവെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സോനം വാങ് ചുക്കിനെ സന്ദർശിച്ച് പിന്തുണ നൽകിയിരുന്നു

also read; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യവുമായി സിപിഐഎം

സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള കോക്രോച്ച് ജനത പാർട്ടിയുടെ തിരുമാനത്തെ സിപിഐഎം നേതാക്കൾ അഭിനന്ദിച്ചു. സമരത്തിന്റെ മുഖ്യ ആവശ്യത്തോട് സിപിഐഎം പൂർണമായും യോജിക്കുന്നുവെന്നും സമരം നടക്കുവോളം കാലം പിന്തുണ നൽകുമെന്നും എം എ ബേബി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News