റാമിനെ പിടികൂടാൻ ഒന്നും ചെയ്തില്ല, പ്രതിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റി, ഉന്നത ഉദ്യോഗസ്ഥർ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു: പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Nithin Raj death case High Court

കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡോ. റാമിനെ പിടികൂടാൻ പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊലീസ് ഒത്തുകളിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നും പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

സർക്കാർ അന്വേഷിച്ചില്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും എന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ തൽസ്ഥനത്ത് തുടരാൻ അർഹനല്ലെന്നും കോടതി വിലയിരുത്തി. എന്തുകൊണ്ട് അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചോദിച്ച കോടതി നടപടിക്രമങ്ങൾ പാലിച്ചോ എന്ന് കോടതി പരിശോധിക്കുമെന്നും അറിയിച്ചു.

ALSO READ:തീവ്രവാദികളെ സപ്പോർട് ചെയ്യുന്നു’: വിദ്യാർഥികൾക്കുനേരെയുണ്ടായ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംഭവിച്ചത്. പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. ഇതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് വ്യക്തമായി. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത് എന്ന് ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിമർശിച്ചു.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നും കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. വിഷയത്തിൽ വെള്ളിയാഴ്ചയ്ക്കകം സർക്കാർ  വിശദീകരണം നൽകണം. ഒപ്പം
രേഖകള്‍ ഹൈക്കോടതിയി ലെത്തിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്കും കോടതി നിര്‍ദേശം നൽകി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News