ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യ രൂപീകരണം; നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യ രൂപീകരണത്തിന് ശ്രമിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായാണ് നിതീഷ് കുമാര്‍ ഖര്‍ഗെയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ ജെഡിയു ദേശീയ അധ്യക്ഷന്‍ രാജിവ് രഞ്ജനും ഒപ്പമുണ്ടയിരുന്നു.

പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സ്ഥലവും തീയതിയും നിശ്ചയിക്കുമെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here