പണി തരാം, പക്ഷെ ശമ്പളമില്ല, കൂടെ 20 ലക്ഷം ഫീസും; ചീഫ് ഓഫ് സ്റ്റാഫ് പദവിയിലേക്ക് ആളെ ക്ഷണിച്ച് സൊമാറ്റോ സിഇഒ, ലഭിച്ചത് 10000 അപേക്ഷകൾ

dipindar goyal zomato

ശമ്പളമില്ലാതെ പണിയെടുക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയിലെ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി നിങ്ങൾക്കുള്ളതാണ്. എന്നാൽ ശമ്പളമില്ലാതെ ജോലി ചെയ്താൽ മാത്രം പോരാ ആദ്യം ഒരു 20 ലക്ഷം അങ്ങോട്ട് അടക്കുകയും വേണം. ഇതൊക്കെയാണ് ജോലിക്ക് ആളെ തിരക്കി കൊണ്ട് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയൽ മുന്നോട്ട് വച്ച നിബന്ധനകൾ.

ഈ നിബന്ധനകൾ ഒക്കെ അംഗീകരിച്ച് ആരെങ്കിലും ഈ ജോലിക്ക് പോകുമോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഞെട്ടാൻ തയ്യാറായിക്കോളൂ; വന്നത് ഒന്നും രണ്ടുമല്ല, പതിനായിരം അപേക്ഷകളാണ്!

ALSO READ; ഇതെന്തൊരു പോക്കാ..! വീണ്ടും കുതിച്ചുയർന്ന് സ്വർണവില

ബുധനാഴ്ചയാണ് ചീഫ് ഓഫ് സ്റ്റാഫിനായി അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് ദീപിന്ദര്‍ ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചീഫ് ഓഫ് സ്റ്റാഫായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ 20 ലക്ഷം രൂപ ഫീസായി കമ്പനിയ്ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരുപാട് പേർ ഗോയലിനെതിരെ വിമര്ശനവുമായും രംഗത്തെത്തിയിരുന്നു. കഴിവുള്ള എന്നാൽ കാശില്ലാത്തവർ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം.

പക്ഷെ വിമർശകരെ പോലും ഞെട്ടിച്ചു കൊണ്ടാണ് അപേക്ഷകൾ ഒഴുകിയെത്തിയത്. അപേക്ഷകരിൽ കാശ് തരാൻ തയാറുള്ളവരും കാശില്ലാത്തവരും ഉണ്ടായിരുന്നെന്ന് ദീപേന്ദർ ഗോയൽ പറഞ്ഞു. ഗോയലിനെതിരെ വിമർശനവുമായും നിരവധിപേർ രംഗത്തെത്തിയിരുന്നു. കഴിവുള്ള, എന്നാൽ കാശില്ലാത്തവർ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം . പക്ഷെ വിമർശകരെ പോലും ഞെട്ടിച്ചു കൊണ്ടാണ് അപേക്ഷകൾ ഒഴുകിയെത്തിയത്. അപേക്ഷകരിൽ കാശ് തരാൻ തയാറുള്ളവരും കാശില്ലാത്തവരും ഉണ്ടായിരുന്നെന്ന് ഗോയൽ പറഞ്ഞു.

ALSO READ; കാർ ലോൺ ബാധ്യതയാകുന്നുവോ? ഇതാ ചില നിർദേശങ്ങൾ, നേടാം നിരവധി നേട്ടങ്ങൾ

വിമർശനങ്ങൾക്കിടയിലും ഒരു മുൻ സൊമാറ്റോ ജീവനക്കാരൻ അർണവ് ഗുപ്ത ഗോയലിനെ പിന്തുണച്ച് രംഗത്തെത്തി. 2024 വരെ സൊമാറ്റോയുടെ കൺസ്യൂമർ ആപ്പിൻ്റെ എഞ്ചിനീയറിംഗ് ഹെഡായി സേവനമനുഷ്ഠിച്ച ഗുപ്ത, ഈ അവസരത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചു.

നിങ്ങൾ മാനേജ്‌മെൻ്റ് കൺസൾട്ടിങ്ങിലോ സ്ട്രാറ്റജിയിലോ ഒരു മികച്ച കരിയറാണ് ആഗ്രഹിക്കുന്നതെങ്കിൽ, കിട്ടാൻ പേകുന്ന എക്സ്പീരിയൻസ് വച്ച് നോക്കുമ്പോൾ 20 ലക്ഷം എന്നത് ഒരു തുകയേ അല്ല എന്നാണ് എക്സിൽ അദ്ദേഹം കുറിച്ചത്. ആദ്യവർഷത്തിൽ ശമ്പളമില്ലെങ്കിലും രണ്ടാമത്തെ വര്‍ഷം ശമ്പളത്തെപ്പറ്റി സംസാരിക്കുമെന്നും ഏകദേശം 50 ലക്ഷത്തില്‍ കൂടുതലായിരിക്കും വാര്‍ഷിക ശമ്പളമമെന്നും ഗോയൽ പോസ്റ്റില്‍ പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News