കപ്പലിന് നേരെ ആക്രമണം: ഒമാൻ തീരത്ത് ഇന്ത്യക്കാരനെ കാണാതായി

One Indian Missing Off Oman

ഇറാൻ ആക്രമണത്തിൽ ഒമാൻ തീരത്ത് ഇന്ത്യക്കാരനെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമിക്കപ്പെട്ട കപ്പലിലെ 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാളെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിനായി ഒമാൻ അധികൃതർ തിരച്ചിൽ തുടരുകയാണ്. GFX ഗാലക്സി എന്ന വാണിജ്യ കപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പട്ടത്.

സംഭവത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഒമാനിലെ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഒമാന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ALSO READ: ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി അന്തരിച്ചു

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലിനെ ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ച് അമേരിക്ക. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജലപാത അടച്ചിട്ടിരിക്കുകയാണെന്നാണ് ഇറാന്റെ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News