‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി തേടേണ്ടി വരുന്നത് രാജ്യത്തിന് അപമാനം;മോദി മറുപടി പറയണം’:പി സന്തോഷ് കുമാർ

P Santhosh Kumar

കേന്ദ്ര സർക്കാരിന്റെ വിദേശനയങ്ങൾക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമർശനവുമായി പി. സന്തോഷ് കുമാർ. രാജ്യത്ത് പ്രധാനമന്ത്രിയും മന്ത്രിമാരും ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കൻ ട്രഷററി സെക്രട്ടറിയുടെ പ്രസ്താവന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സംഘർഷങ്ങളിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന കാര്യത്തിൽ സർക്കാരിന് യാതൊരു വ്യക്തതയുമില്ലെന്ന് സന്തോഷ് കുമാർ കുറ്റപ്പെടുത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി തേടേണ്ടി വരുന്നത് രാജ്യത്തിന് അപമാനമാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും, അദ്ദേഹത്തിന്റെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

Also read: ടോട്ടൽ ഫ്ലോപ്പ് ;മാലിന്യ ശേഖരണത്തിന് പിന്നാലെ മാലിന്യനിർമാർജനവും പാളി, നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കണമെന്നും ഇന്ധനവില വർദ്ധനവിൽ മോദി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎമ്മിലെ നിലവിലെ പ്രശ്നങ്ങൾ അവരുടേതായ സംഘടനാ സംവിധാനം വഴി പരിഹരിക്കപ്പെടുമെന്നും അതിൽ സിപിഐക്ക് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒറ്റക്കെട്ടായി നീങ്ങും. വിജയസാധ്യത പരിഗണിച്ച് സ്ഥാനാർഥി പട്ടികയിൽ ആവശ്യമായ ഇളവുകൾ നൽകി മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News