നവകേരള സദസില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും

നവകേരള സദസില്‍ പങ്കെടുക്കാനെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് തങ്ങള്‍. ‘നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിയ്ക്കണമെന്ന് ഹസീബ് തങ്ങള്‍. നാട്ടുകാരന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും പറഞ്ഞു. മലപ്പുറം ഡിസിസി മുന്‍ അംഗം സി മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു.

Also Read: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കലാലയങ്ങളിലും; കെഎസ്‌യു നേതാവിനെതിരെ പരാതി

യുഡിഎഫിനെ ഞെട്ടിച്ച് പാണക്കാട് ഹൈതരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഹസീബ് സക്കാഫ് തങ്ങള്‍ പറഞ്ഞു. ലീഗ് നേതാവ് പി പി ഇബ്രാഹിം മാസ്റ്ററും കോണ്‍ഗ്രസ് നേതാക്കളായ സി മൊയ്തീനും, കെ പി കെ തങ്ങളും പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News