
പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 219 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടെ കിതച്ചുവീണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുക്കാനേ രാജസ്ഥാന് സാധിച്ചുള്ളൂ. പത്ത് റണ്‍സ് അകലെയാണ് ആശ്വാസ ജയം നഷ്ടമായത്. 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായ ഹര്‍പ്രീത് ബ്രാര്‍ ആണ് കളിയിലെ താരം. ഈ ജയത്തോടെ 17 പോയിന്റ് സമ്പാദിച്ച് പഞ്ചാബ് രണ്ടാമതെത്തി. രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് നേരത്തേ പുറത്തായിട്ടുണ്ട്.
ഓപണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. ജയ്‌സ്വാള്‍ 25 ബോളില്‍ 50ഉം വൈഭവ് 15 ബോളില്‍ 40ഉം റണ്‍സെടുത്തു. ധ്രുവ് ജുറെലും നല്ല ഫോമിലായിരുന്നു. 31 ബോളില്‍ 53 റണ്‍സെടുത്തു. പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സഞ്ജു സാംസണ്‍ 16 ബോളില്‍ 20 റണ്‍സെടുത്തു. ഫിനിഷിങിലെ പോരായ്മയാണ് രാജസ്ഥാന് വിനയായത്.
Read Also: ‘മെസി വരും’; അര്‍ജന്റീന ടീം കേരളത്തില്‍ വരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ
പഞ്ചാബിന്റെ മാര്‍ക്കോ യാന്‍സെന്‍, അസ്മതുള്ള ഒമര്‍സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് പഞ്ചാബ് സൂപ്പര്‍ കിങ്‌സിന്റെ രക്ഷകരായത് നെഹാല്‍ വധേരയും ശശാങ്ക് സിങും ശ്രേയസ് അയ്യരുമായിരുന്നു. വധേരയും ശശാങ്കും അര്‍ധ സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ്, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. രാജസ്ഥാന്റെ തുഷാര്‍ ദേശ്പാണ്ഡെ രണ്ടും ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്വാള്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here