വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിക്കാണ് നിർബന്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എന്താണ് ഇത്ര നിർബന്ധത്തിന് കാരണമെന്നതാണ് പ്രശ്നം. ഇവിടെയാണ് അഴിമതിയെപ്പറ്റി വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന് ആപത്ത് വരുത്താൻ മദ്യ വ്യാപനത്തിനുള്ള അവസരം ആണ് സർക്കാർ ചെയ്യുന്നത്. അതീവ ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിത്.
ഇത്തരം വിഷയങ്ങൾ മുന്നണിയിൽ ചർച്ചചെയ്ത് വ്യക്തത വരുത്തിയശേഷം ആയിരിക്കണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. യുഡിഎഫിൽ ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട ചർച്ചയൊന്നും നടന്നിട്ടില്ല. കേരളത്തിൽ ഒരു സർക്കാരും ഇന്നേവരെ ഇതുപോലുള്ള മദ്യം ഒഴുകുന്ന സാഹചര്യം വരുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയുടെ മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വലിയ അഴിമതിക്ക് അവസരം ഒരുങ്ങുകയാണ്. തുടക്കത്തിൽ തന്നെ വൻ അഴിമതിയുമായാണ് ഭരണം ആരംഭിക്കുന്നത്. ബില്ല് പാസാക്കി കഴിഞ്ഞാൽ നടപ്പാക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Also read: മദ്യനികുതി; മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ഉറപ്പിന് എതിര്: കെ എൻ ബാലഗോപാൽ
ബക്കാഡിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. പഴത്തിൽ നിന്നും പച്ചക്കറിയിൽ നിന്നും ധാന്യത്തിൽ നിന്നും വൈൻ ഉത്പാദിപ്പിക്കാൻ ആണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സർക്കാർ എന്തിനാണ് ഈ ഒളിച്ചു കടത്തൽ നടത്തുന്നതെന്നും
അതിന് പിന്നിൽ ആരുടെ താല്പര്യമാണെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തെ തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

