പത്താംക്ലാസ് പാസായവർക്ക് കേരളത്തിലെ വിവിധ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി ജോലി നേടാൻ അവസരം വന്നെത്തി. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് നിയമനം നടത്തുന്നത്. പുറത്തുവന്ന വിവരം അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
ഇംഗ്ലീഷ് ടെപ്പ്റൈറ്റിങ്ങ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി ടി. ഇ ) കമ്പ്യൂട്ടർ വേഡ് പ്രൊസസ്സിങ്ങ് തത്തുല്യവും വേണം. 2002ന് മുൻപ് ടൈപ്പ്റൈറ്റിങ്ങ് (കെ.ജി.ടി.ഇ) പാസായിട്ടുള്ളവർ കമ്പ്യൂട്ടർ വേഡ് പ്രൊസസ്സിങ്ങിലുള്ള പ്രത്യേക സർട്ടിഫിക്കറ്റ്/ തത്തുല്യം യോഗ്യത അപേക്ഷ സമയത്ത് നേടിയിരിക്കണം. മലയാളം ടൈപ്പ്റൈറ്റിങ്ങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.
മാസശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 മുതൽ 63,700 രൂപവരെ ലഭിക്കും. സംസ്ഥാന നിരക്കിലുള്ള ഡി എ തുടങ്ങിയ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

