മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ ബിസിസിഐ നിരീക്ഷകന്‍; ചുമതല ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ

r-karthik-varma-bcci

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബിസിസിഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ. ഫെബ്രുവരി 9ന് കട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Read Also: നാല്‍പ്പതുകളില്‍ സിആര്‍7; ഫുട്‌ബോള്‍, ബിസിനസ്സ്, കോച്ചിങ്.. എന്താകും ഭാവി പരിപാടി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വ്യാഴാഴ്ച നാഗ്പുരിലാണ്. ഒമ്പതിന് കട്ടക്കില്‍ രണ്ടാമത്തെ മത്സരം. പരമ്പരയിലെ അവസാന മത്സരം 12ന് അഹമ്മദാബാദിലാണ്. ട്വന്റി20യില്‍ ഇംഗ്ലീഷ് വധത്തിന് നേതൃത്വം നല്‍കിയ പലരും ഏകദിന മത്സരത്തിനുള്ള ടീമിലിടം പിടിച്ചിട്ടില്ല.

രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്. യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ഏകദിന ടീമിലിടം പിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News